പാവറട്ടി: ഭാര്യയെ നിലവിളക്ക് ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. തളിക്കുളം തമ്പാൻകടവ് ചക്കിവീട്ടിൽ സുധീറിനെ (40) യാണ് പാവറട്ടി എസ്.ഐ. പി.എം. രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഭാര്യ വെങ്കിടങ്ങ് തൊയക്കാവ് സ്വദേശി പള്ളിപ്പുറത്ത് സുജിത (33) തലയ്ക്ക് പരിക്കേറ്റത്.
വെള്ളിയാഴ്ച ഉച്ചയോടെ സുജിതയുടെ തൊയക്കാവിലെ ബന്ധുവീട്ടിൽ വെച്ചാണ് സംഭവം. ആറുമാസത്തോള മായി സുധീറും സുജിതയും വഴക്കിട്ട് വേർപിരിഞ്ഞാണ് കഴിയുന്നത്. മക്കളുമൊന്നിച്ച് കൂടെ വരാൻ വിസമ്മതിച്ചതിലുള്ള വൈരാഗ്യത്തിലാണ് ബന്ധുവിന്റെ വീട്ടിലെത്തിയ സുധീർ നിലവിളക്ക് ഉപയോഗിച്ച് സുജിതയുടെ തലയ്ക്കടിച്ചത്. സുജിത മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.