കുതിരാൻ: തുരങ്കത്തിലേക്കുള്ള പാലത്തിലെ തകർച്ച പരിഹരിച്ചു.

കുതിരാൻ:  തുരങ്കത്തിലേക്കുള്ള പാലത്തിലെ തകർച്ച പരിഹരിച്ചു. പൊളിഞ്ഞ ഭാഗങ്ങളും പരിസരങ്ങളും ഇളക്കിമാറ്റി മുകളിൽ കോൺക്രീറ്റിട്ടു. പാലത്തിന്റെ ഗർഡറുകൾ ചേരുന്ന ഭാഗത്താണ് റോഡ് തകർന്നിരുന്നത്. പാലം നിർമാണത്തിലിത് സ്വാഭാവികമാണെന്നും കൃത്യമായ അറ്റകുറ്റപ്പണി മേഖലയിൽ നടക്കുന്നുണ്ടെന്നും നിർമാണ കമ്പനി അറിയിച്ചു.