വാട്‌സ്ആപ്പിലൂടെ വാക്‌സിനേഷൻ രജിസ്ട്രേഷനെന്ന മറവിൽ തട്ടിപ്പിന്‌ ശ്രമം.

WhatsApp_Instagram_not_working_issue_news

വാട്‌സ്ആപ്പിലൂടെ വാക്‌സിനേഷൻ രജിസ്ട്രേഷനെന്ന മറവിൽ തട്ടിപ്പിന്‌ ശ്രമം. വാക്‌സിന്‌ രജിസ്റ്റർചെയ്യാൻ ആവശ്യപ്പെട്ട്‌ ഔദ്യോഗിക നമ്പറിൽനിന്നെന്ന രീതിയിൽ ലിങ്കിൽ ക്ലിക്ക്‌ ചെയ്യുമ്പോൾ കയറുന്നത്‌ വ്യാജ ഐഡിയിലേക്ക്‌.

എളുപ്പം രജിസ്‌ട്രേഷൻ നടത്താമെന്നാണ്‌ വാട്‌സ്ആപ്പ്‌ സന്ദേശത്തിലുള്ളത്‌. ‘മൈ ഗവ. കൊറോണ ഹെൽപ്‌ഡെസ്‌ക്‌’ എന്നാണ്‌ ബിസിനസ്‌ അക്കൗണ്ട്‌ രജിസ്റ്റർചെയ്‌തിട്ടുള്ളത്‌. +919013353535 ആണ്‌ നമ്പർ. മെസേജിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക്‌ ചെയ്യുമ്പോൾ വ്യാജ ഐഡിയിലേക്കാണ്‌ റീ ഡയറക്‌ട്‌ ആകുന്നത്‌. അതേസമയം ലിങ്ക്‌ ഉപയോഗിക്കരുത് എന്നും മൊബൈൽ നമ്പർ ഉപയോഗിച്ച്‌ രജിസ്റ്റർചെയ്യണം എന്നും സൈബർ സെൽ ഉദ്യോഗസ്ഥർ പറഞ്ഞു.