
ചേർപ്പ് അവിണിശ്ശേരിയിൽ മകൻ്റെ അടിയേറ്റ അച്ചൻ മരിച്ചു. അമ്മക്ക് ഗുരുതര പരിക്ക്. അവിണിശേരി എഴു കമ്പനിക്ക് സമീപം കറുത്തേടത്ത് രാമകൃഷണൻ (75) ആണ് മരിച്ചത്. ഭാര്യ തങ്കമണി (70) ക്കും പരിക്കേറ്റു. ചൊവാഴ്ച്ച രാത്രി ഏഴോടെ വീട്ടിലാണ് സംഭവം. ഇരുമ്പ് കമ്പി ഉപയോഗിച്ച് ഇരുവരുടെയും തലക്ക് അടിക്കുകയായിരുന്നു. മകൻ പ്രദീപ് ആണ് ആക്രമിച്ചത്. പരിക്കേറ്റ ഇരുവരെയും ആദ്യം തൃശൂരിൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ദ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രദീപ് സ്ഥിരം മദ്യപാനിയാണെന്നും പറയുന്നു. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.