സമ്മാനമടിച്ച ടിക്കറ്റ് മാറാൻ ലോട്ടറിവിൽപ്പന ശാലയിലെത്തിയ മോഷ്ട്ടാവ് സ്റ്റാൻലിചേട്ടനെ തന്ത്രപരമായി പോലീസ് പൊക്കി. രസകരമായ സംഭവം തൃശ്ശൂരിൽ

സമ്മാനമടിച്ച ടിക്കറ്റ് മാറാൻ ലോട്ടറി വിൽപ്പന ശാലയിലെത്തിയ മോഷ്ട്ടാവ് സ്റ്റാൻലി ചേട്ടനെ തന്ത്രപരമായി കുടുക്കി അറസ്റ്റ് ചെയ്ത തൃശൂർ സിറ്റി പോലീസ്. മറ്റൊരു മോഷണ ശ്രമത്തിനിടെ മോഷിടിയ്ക്കപ്പെട്ട ടിക്കറ്റുകൾ സമ്മാനത്തിന് അർഹമായപ്പോൾ ആണ് കള്ളനായ സ്റ്റാൻലി ചേട്ടൻ അത് മാറാൻ വേണ്ടി ലോട്ടറി വില്പന ശാലയിലെത്തിയയത്… സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…

“സ്റ്റാൻലി ചേട്ടന് ലോട്ടറി യടിച്ചു. സമ്മാനത്തിനു അർഹമായ ലോട്ടറി ടിക്കറ്റ് തൃശൂർ നഗരത്തിലെ ഒരു ലോട്ടറി വിൽപ്പന ശാലയിൽ കൊടുത്ത് പണം വാങ്ങാമെന്ന് അയാൾ കരുതി. ലോട്ടറി വിൽപ്പന ശാലയിലെ ജീവനക്കാരൻ സ്റ്റാൻലി ചേട്ടനോട് അവിടെ അൽപ്പ സമയം ഇരിക്കാൻ പറഞ്ഞു. അപ്പോഴേക്കും ഒരു പോലീസ് ജീപ്പ് അവിടെവന്നു നിന്നു. അതിൽ നിന്നും പോലീസ് ഉദ്യോഗസ്ഥർ ഇറങ്ങി, വേഗത്തിൽ ലോട്ടറി വിൽപ്പന ശാലയിലേക്ക് നടന്നു. അവിടെ സ്റ്റാൻലിചേട്ടൻ ഇരിക്കുന്നുണ്ടായിരുന്നു.

പോലീസ് ഉദ്യോഗസ്ഥർ വളരെ അനുനയ ത്തോടെ സ്റ്റാൻലിചേട്ടനോട് സംസാരിച്ചു. എന്നിട്ട് അയാളോട് പോലീസ് വാഹനത്തിൽ കയറുവാൻ ആവശ്യപ്പെട്ടു. ഞാനെന്തു തെറ്റാണ് ചെയ്തത് സാറേ? സ്റ്റാൻലി ചേട്ടൻ പോലീസ് ഓഫീസറോട് ചോദിച്ചു. അപ്പോഴേക്കും ആ വാർത്ത മിന്നൽ പ്പിണരുപോലെ പരന്നു. തൃശൂർ നഗരത്തിലെ ഒരു ലോട്ടറി വിൽപ്പന കടയിൽ ലോട്ടറി വാങ്ങാനെത്തിയ ഒരാളെപോലീസ് പിടിച്ചു കൊണ്ടു പോകുന്നു. അറിഞ്ഞവരിൽ ചിലരൊക്കെ അവിടേക്ക് പാഞ്ഞു.

ലോട്ടറി വാങ്ങാൻ വന്നയാളെ എന്തിനാണ് ഇങ്ങനെ പോലീസ് പിടിച്ചു കൊണ്ടുപോകുന്നത് ? ചിലരൊക്കെ അടക്കംപറഞ്ഞു. ചിലർ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയും നിന്നു. ഇനിയാണ് കഥയിലെ പ്രധാന ട്വിസ്റ്റ്…

ഇക്കഴിഞ്ഞ ആഗസ്ത് മാസം 25ന് പൂങ്കുന്നം കുട്ടൻ കുളങ്ങരയിൽ ഒരു പലചരക്കു കടയുടെ ഷട്ടർപൊളിച്ച് മോ ഷണം നടന്നിരുന്നു. രാവിലെ കട തുറക്കാനെത്തിയ ഉടമസ്ഥ നാണ് മോ ഷണം നടന്ന വിവരം പോലീസിൽ അറിയിച്ചത്. കടയുടെ അകത്ത് മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന 15000 രൂപയും വിൽപ്പനയ്ക് വെച്ചിരുന്ന ഏതാനും ലോട്ടറി ടിക്കറ്റുകളും കള്ളൻമോഷണം ചെയ്തു കൊണ്ടു പോയി.

തൃശൂർടൌൺ വെസ്റ്റ് പോലീസ് ഇക്കാര്യത്തിന് ഒരു കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തി വരവേ, നഷ്ടപ്പെട്ട പണത്തെ ക്കുറിച്ചും, ലോട്ടറി ടിക്കറ്റുകളെ ക്കുറിച്ചും വിവരങ്ങൾ ആരാഞ്ഞു. കള്ളൻ മോഷ്ടിച്ചു കൊണ്ടു പോയ ലോട്ടറി ടിക്കറ്റുകളുടെ നറുക്കെടുപ്പ് പിറ്റേന്ന് നടക്കുക യുണ്ടായി. അതിൽ നഷ്ടപ്പെട്ട ഒരേ സീരീസിലുള്ള പന്ത്രണ്ട് ലോട്ടറി ടിക്കറ്റുകളുടെ നമ്പറുകൾക്ക് 5000രൂപ വീതം സമ്മാനം ലഭിക്കുകയുണ്ടായി.

അങ്ങിനെ ആകെ അറുപതിനായിരം രൂപ യുടെ സമ്മാനം നഷ്ടപ്പെട്ട ലോട്ടറി ടിക്കറ്റിന് ലഭിച്ചിട്ടുള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ മനസ്സിലാക്കി. മോ ഷണം ചെയ്തു കൊണ്ടു പോയ ലോട്ടറി ടിക്കറ്റിന് സമ്മാനം ലഭിച്ചിട്ടുള്ള തിനാൽ, ലോട്ടറി ടിക്കറ്റുകൾ പണമാക്കി മാറ്റാൻ കള്ളൻഎത്തുമെന്ന് പോലീസിനു അറിയാമായിരുന്നു. അക്കാരണത്താൽ തന്നെ, തൃശൂരിലേയും പരിസരത്തേയും ലോട്ടറി ചില്ലറ വിൽപ്പന ശാലകളിൽ വളരെ രഹസ്യമായി പോലീസ് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ജില്ലാ ലോട്ടറി ഓഫീസിലും അറിയിപ്പുനൽകി.

അങ്ങിനെ ഇരിക്കെയാണ് നമ്മുടെ കഥ നായകൻ സ്റ്റാൻലിചേട്ടൻ, സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുമായി തൃശൂരിലെ ലോട്ടറി വിൽപ്പന ശാലയിൽ എത്തിയത്. പോലീസുദ്യോഗസ്ഥർ അറിയിച്ച പ്രകാരമുള്ള സീരീസിൽ പെട്ട ലോട്ടറി ടിക്കറ്റുകളാണ് അതെന്ന് ലോട്ടറി വിൽപ്പന കടക്കാരൻ ഉറപ്പു വരുത്തി. നയത്തിൽ അയാളെ അവിടെഇരുത്തി സംസാരിച്ചു. അപ്പോഴേക്കും പോലീസുദ്യോഗസ്ഥർ അവിടെ എത്തി. സ്റ്റാൻലിയെ കസ്റ്റഡിയിലെടുത്തു.

തുടർന്നുള്ള ചോദ്യം ചെയ്യലിൽ സ്റ്റാൻലി തന്നെയാണ് കടയുടെഷട്ടർ കമ്പിപ്പാരകൊണ്ട് കുത്തി ത്തുറന്ന്, പണവും, ലോട്ടറി ടിക്കറ്റുകളും മോ ഷണം ചെയ്തതെന്ന് പോലീസി നോട് സമ്മതിച്ചു. അങ്ങിനെ ആകഥയ്ക് ശുഭകരമായ ഒരു അവസാനം കൈവന്നിരിക്കുന്നു. താങ്ക് യൂ വെരിമച്ച് ഡിയർ സ്റ്റാൻലി ബ്രോ”