തൃശൂർ ജില്ലയിലെ അരിമ്പൂർ സ്വദേശിയായ മിഥുൻ റെക്കോർഡ് നേട്ടം : ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് & ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്കാറ്റഗറി: “LONGEST DURATION TO HOLD HANDSTAND ON DUMBELLS”..

തൃശൂർ ജില്ലയിലെ അരിമ്പൂർ സ്വദേശിയായ മിഥുൻ (29 വയസ്സ്) 49 സെക്കൻഡ് dumbells ന് മുകളിൽ Handstand ( കാലുകൾ മുകളിലേക്ക് ഉയർത്തി കയ്യിൽ നിൽക്കുക) നിന്നു കൊണ്ട് ആണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഉം ഏഷ്യൻ റെക്കോർഡും സ്വന്തമാക്കിയത്. ഈ ഇനത്തിൽ പുതിയൊരു റെക്കോർഡ് സൃഷ്ടിക്കുകയായിരുന്നു.

KALYAN-banner_Ads-COMMON-FB-TAG

13 വർഷമായി ഫിറ്റ്നസ് രംഗത്ത് സജീവമാണ്. 5 വർഷമായി calisthenics, martial arts എന്നിവ പരിശീലിക്കുന്ന വ്യക്തിയാണ്. അരിമ്പൂർ കൂട്ടാല കളരിക്കൽ വീട്ടിലെ പ്രേംകുമാർ ഗീത ദമ്പതികളുടെ ഏക മകനാണ് മിഥുൻ. ഈ റെക്കോർഡ് നേടുന്നതിന് വേണ്ടി 2 വർഷമായി പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. Martial arts ഇനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് attempt നടത്താൻ ഉള്ള അനുമതി ലഭിച്ചിട്ടുണ്ട്. വരുന്ന ഒക്ടോബർ 24 നു ഗിന്നസ് വേൾഡ് റെക്കോർഡ് attempt നടത്താൻ ഉള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ.