
ഐ.സിഎൽ ഫിൻകോർപ്പിൻ്റെ സ്പോൺസർഷിപ്പ് ഓടെ നവീകരണം പൂർത്തിയാക്കിയ കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ കിഴക്കേഗോപുരം ഞായറാഴ്ച വൈകിട്ട് 6:30ന് സമർപ്പിക്കും. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഐ.സി.എൽ.സി എംഡി കെ.ജെ അനിൽകുമാർ എന്നിവർ ചേർന്ന് ഗോപുരം സമർപ്പിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അധ്യക്ഷതവഹിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആയിരിക്കും ചടങ്ങുകൾ നിർവഹിക്കുക. ഭക്തർക്ക് ഓൺലൈൻ വഴി ചടങ്ങിൽ പങ്കെടുക്കാം.