ക്വാറിയിൽ വൻ സ്ഫോടനം. ഒരാൾ മരണപ്പെടുകയും ആളുകൾക് പരിക്കേൽക്കുകയും ചെയ്തു…

തലപ്പിള്ളി താലൂക്കിൽ മുള്ളൂർക്കര വില്ലേജിൽ ആറ്റൂർ വാഴക്കോട് എന്ന സ്ഥലത്ത് ക്വാറിയിൽ സ്ഫോടനം. ഒരാൾ മരണപ്പെടുകയും ആളുകൾക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന തോട്ടകൾ സൂക്ഷിച്ചത് പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്. സമീപത്തെ ഏതാനും വീടുകൾക്ക് ഭാഗികമായ നഷ്ടം സംഭവിച്ചിട്ടുണ്ട് . സംഭവസ്ഥലത്ത് പോലീസും ഫയർഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരും ഇപ്പോൾ ക്യാമ്പ് ചെയ്യുന്നു.

പാറ ഉടമയുടെ സഹോദരൻ അബ്ദുൽ നൗഷാദ് (45) ആണ് സ്‌ഫോടനത്തിൽ മരിച്ചത്. 5 പേർക്ക് ആണ് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരം. പരിക്കേറ്റവരെ ദയ ജനറൽ ആശുപത്രിയിലും, ഒരാളെ അശ്വനി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാൾ ബംഗാൾ സ്വദേശിയാണ്.