
ജനസംഘം പ്രവർത്തകൻ ആയിരുന്ന വാടിക്കൽ രാമകൃഷ്ണനെ വെട്ടി കൊല പ്പെടുത്തിയ കേസിൽ പിണറായി ഒന്നാം പ്രതിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എഫ് ഐ ആറിന്റ പകർപ്പ് പുറത്തുവിട്ടു കൊണ്ടാണ് ഇന്നത്തെ പത്ര സമ്മേളനത്തിൽ പിണറായി പ്രതിയെന്നത് ചൂണ്ടിക്കാട്ടിയത്.
കണ്ണൂരിലെ ആദ്യ രാഷ്ട്രീയ കൊല ക്കേസാണ് വാടിക്കൽ രാമകൃഷ്ണന്റെ കൊല പാതകം. കേരളത്തിലെ ജനങ്ങൾ പിണറായി ആരാണെന്ന് വിലയിരുത്തുമെന്നും ഇപ്പോൾ സർക്കാർ നേരിടുന്ന അഴിമതി കേസുകൾ ശ്രദ്ധ തിരിച്ചു വിടാൻ ആണ് തനിക്ക് എതിരായ ആരോപണങ്ങളെന്നും കെ.സുധാകരൻ പറഞ്ഞു.
ബ്രണ്ണൻ കോളേജ് രാഷ്ട്രീയ ചരിത്രത്തിലെ ഇരു പരാഷ്ട്രീയ പാർട്ടികളിലെയും സംഭവ വികാസങ്ങളാണ് ഇപ്പോൾ പത്ര സമ്മേളനങ്ങളിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഡിസിസി ജില്ലാ സെക്രട്ടറി കണ്ടോത്ത് ഗോപി. അടിയന്തരാവസ്ഥ കാലത്ത് പിണറായി ദിനേശ് ബീഡി കമ്പനിയിൽ 26 ലേബർ തൊഴിലാളികളുണ്ടായിരുന്നു. ഇവരെ ഒരു സുപ്രഭാതത്തിൽ പിരിച്ച് വിട്ടിരുന്നു. അന്ന് നാഷണൽ ബീഡി ആന്റ് സിഗർ വർക്കേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു കണ്ടോത്ത് ഗോപി.
ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയതിന്റെ ഭാഗ മായുള്ള കാൽനട പ്രചാരണ ജാഥ യുടെ ഉദ്ഘാടനത്തിനായി കണ്ടോത്ത് ഗോപിയും , കഴിഞ്ഞ ദിവസം മരണപ്പെട്ട ബാബു മാസ്റ്ററും വഴിയിൽ നിൽക്കുമ്പോൾ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മുപ്പതോളം ആയുധധാരികൾ വന്നു. ” താനാണോടോ ജാഥ ലീഡർ എന്ന് പറഞ്ഞ് പിണറായി വിജയൻ കണ്ടോത്ത് ഗോപിയെ വെട്ടി. കഴുത്തിനുള്ള വെട്ട് കൈകൊണ്ട് തടഞ്ഞപ്പോൾ കൈയ്ക്ക് മുറിവ് സംഭവിച്ചു’- എന്നാണ് പറയപ്പെടുന്നത്.