കേരളം രാഷ്ട്രീയത്തിൽ ബ്രണ്ണൻ യുദ്ധമോ? മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാർത്ത സമ്മേളനത്തിന് എതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡണ്ട്

pinarayi_sudakaran_issue_news

പതിവുപോലെ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി നടത്തിയ വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രിയോട് മാധ്യമ പ്രവർത്തകരുടെ ഭാഗത്തു നിന്നും ഉയർന്ന ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയാണ് പുതിയ ആരോപണ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

കെപിസിസി പ്രസിഡണ്ട് ശ്രീ കെ സുധാകരനും പിണറായി വിജയനും ബ്രണ്ണൻ കോളേജിൽ പഠിച്ചിരുന്ന കാലഘട്ടത്തിൽ, അന്നത്തെ കോളേജ് രാഷ്ട്രീയത്തിന്റെ ഭാഗമായുണ്ടായ സംഘർഷത്തിൽ, ശ്രീ പിണറായായിയെ കെ സുധാകരൻ മർദ്ധിച്ചിട്ടുണ്ട് എന്ന പ്രസിദ്ധീകരണത്തിൽ എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് ആയിരുന്നു ശ്രീ പിണറായി വിജയൻ ഇന്നലെ മറുപടി പറഞ്ഞതും വിവാദ വർത്തയായതും.

ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി തന്നെ അങ്ങനെയൊക്കെ ചെയ്യണമെന്ന് അദ്ദേഹം സ്വപ്നം കണ്ടതോ അല്ലെങ്കിൽ വെറും ആഗ്രഹം മാത്രമോ ആയിരിക്കാം. തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ സുധാകരൻ പദ്ധതിയിട്ടിരുന്നു എന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് തന്നോട് പറഞ്ഞിട്ടുണ്ട് എന്നുമൊക്കെ ആയിരുന്നു ഇന്നലത്തെ മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിലെ മറുപടി;

എന്നാൽ ഇന്ന് അതിനെല്ലാം മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. പിണറായി വിജയനെ ബ്രണ്ണൻ കോളജിൽ വച്ച് ചവിട്ടിയെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറയുന്നു. su ശേഷമുള്ള രാഷ്ട്രീയ പ്രമുഖരുടെ വിലയിരുത്തലും ഇങ്ങനെ…

May_2021-2ads-icl-snowview-

“ബ്രണ്ണന്‍ കോളജില്‍ തന്നെ അര്‍ധ നഗ്നനായി നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റ്. ബ്രണ്ണന്‍ കോളജില്‍ തനിക്കൊപ്പമുണ്ടായിരുന്ന നിരവധി പേര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. തന്നെ പഠിപ്പിച്ച അധ്യാപകരുമുണ്ട്. അവരോടൊക്കെ അന്വേഷിച്ചാല്‍ പിണറായി വിജയന്‍ ഉന്നയിച്ച രാഷ്ട്രീയ ആരോപണങ്ങളുടെ സത്യാവസ്ഥ അറിയാം. പി ആർ ഏജൻസിയുടെ മൂടുപടത്തിൽ നിന്ന് ഇറങ്ങി വന്ന വിജയനെ ആണ് ഇന്നലെ കണ്ടത് . മുഖ്യമന്ത്രി ഇന്നലെ സംസാരിച്ചത് പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷയിൽ. ബ്രണ്ണന്‍ കോളജില്‍ തന്നെ അര്‍ധ നഗ്നനായി നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റ്. മുഖ്യമന്ത്രി ഏതോ ദുഃസ്വപ്‌നം കണ്ടതാണ് “. അവ്യക്തമായ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്ക് ചേരുന്നതല്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ കെ. സുധാകരന്‍ പറഞ്ഞു.

കെപിസിസി അധ്യക്ഷൻ കെ സുധാകരനെ വിമർശിച്ച് സിപിഎം സംസ്ഥാന ആക്ടിം​ഗ് സെക്രട്ടറി എ വിജയരാഘവൻ. കോൺ​ഗ്രസ് ഒരു ക്രിമിനൽ സ്വഭാവത്തിലേക്ക് മാറുകയാണ്. അതിന്റെ ഭാഗമായുള്ള വാക്കുകളാണ് സുധാകരൻ സംസാരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയക്കാർ അങ്ങനെ സംസാരിക്കില്ല എന്നും വിജയരാഘവൻ പ്രതികരിച്ചു.

കെ സുധാകരൻ മറുപടി നൽകി പ്രകോപനമുണ്ടാക്കുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് മമ്പറം ദിവകാരൻ. വിവാദങ്ങളിൽ പെട്ടുനിൽക്കുന്നയാളെന്ന നിലയിൽ പരുഷമായ വാക്കുകൊണ്ട് പ്രകോപനമുണ്ടാക്കുന്നത് ശരിയല്ലെന്നും കെപിസിസി പ്രസിഡന്റ് സമന്വയത്തിന്റെ പാത സ്വീകരിക്കണമെന്നും മമ്പറം ദിവകാരൻ