ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു…

ദേശിയപാതയില്‍ ആലംകോട് കൊച്ചുവിള പെട്രോള്‍ പമ്പ്ൻ്റെ സമീപം ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ആർക്കും പരിക്കില്ല. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് പോവുകയായിരുന്ന മന്ത്രിയുടെ വാഹനത്തില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. പോലീസിനെ വിവരമറിയിച്ചതിന് ശേഷം മന്ത്രി അതേ വാഹനത്തില്‍ തൃശൂരിലേക്ക് തിരിച്ചു.