
കുതിരാൻ മേഖലയിൽ വീതികൂട്ടിയ റോഡിൽ ടാറിടൽ തുടങ്ങി. വഴക്കുമ്പാറ മുതൽ വില്ലൻവളവു വരെയുള്ള മൂന്നര കിലോമീറ്റർ ദൂരത്തിലാണ് റോഡ് വീതികൂട്ടി ടാർ ഇടുന്നത്. ഇരട്ടക്കുഴൽ തുരങ്കങ്ങളിൽ ഒന്നുപോലും മഴയ്ക്ക് മുൻപ് ഗതാഗതത്തിനായി തുറന്നു കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ നടപടി.
ശരാശരി ഒരു മീറ്റർ വീതിയിലാണ് മേഖലയിൽ പൂർണമായും വീതികൂട്ടി ടാറിടൽ നടത്തുന്നത്. ഇതോടെ റോഡിൽ ഏതെങ്കിലും വാഹനം കേടായി നിൽക്കുകയോ അപകടം ഉണ്ടാവുകയോ ചെയ്താൽ മുൻവർഷങ്ങളിലേതുപോലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായേക്കില്ല.
നാലുദിവസത്തിനുള്ളിൽ മേഖലയിലെ പണികൾ പൂർണമായും പൂർത്തീകരിക്കും. പണികൾക്കായി ദേശീയപാത അതോറിറ്റി മുടക്കുന്ന തുക നിർമാണക്കമ്പനിയായ കെ.എം.സി.യിൽ നിന്ന് ഈടാക്കുകയും ചെയ്യും.