
ഓണ്‍ലൈനിൽ/ഡിജിറ്റല്‍ സംവിധാനങ്ങളില്‍ ചൊവ്വാഴ്ചയാണ് പഠനാരംഭം.സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ രാവിലെ 8.30ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. എട്ട് വിദ്യാര്‍ഥികളും ഏതാനും അധ്യാപകരും ഉള്‍പ്പെടെ 30 പേര് മാത്രമാകും പങ്കെടുക്കുക. ഇത് വിക്ടേഴ്സ് ചാനല്‍ തത്സമയം സംപ്രേഷണം ചെയ്യും. വിക്ടേഴ്സിലൂടെ രാവിലെ എട്ടു മുതല്‍ പരിപാടികള്‍ ആരംഭിക്കും. സ്കൂളുകള്‍ക്കു പുറമെ കോളജുകളും ഓണ്‍ലൈനായി നാളെത്തന്നെ തുറക്കും.