സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ..

THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

സംസ്ഥാനത്ത് ലോക്ക് ഡൗൺ ജൂൺ 9 വരെ നീട്ടി .ലോക്ഡൗൺ പിൻവലിക്കാവുന്ന സാഹചര്യത്തിൽ എത്തിയിട്ടില്ല. ലോക്ഡൗൺ പിൻവലിക്കണമെങ്കിൽ ടിപിആർ തുടർച്ചയായി മൂന്നു ദിവസം 15 ശതമാനത്തിൽ താഴെയാവണം. കേരളത്തിൽ വാക്സിൻ നിർമാണ യൂണിറ്റുകൾ സ്ഥാപിക്കുന്നത് പരിഗണിക്കും.

ലോക്ക് ഡൗൺ ഇളവുകൾ, തുണിക്കടകൾ, ചെരുപ്പ് കടകൾ, ജ്വല്ലറികൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുറക്കാം. പുസ്തകങ്ങൾ ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് വേണ്ട ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകളും മൂന്നു ദിവസം തുറക്കാം. കള്ള് ഷാപ്പുകളിൽ പാഴ്സൽ നൽകാൻ അനുമതി. മഴക്കാലം കണക്കിലെടുത്ത് ജൂൺ 4,5,6 തീയതികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.
ഇപ്പോൾ ടിപിആർ നിരക്ക് ഏറ്റവും കൂടുതൽ പാലക്കാട് ജില്ലയിൽ;കുറവ് വയനാട്.