
തൃശൂർ ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഇന്നലെ 23.88% എത്തി എന്നത് ആശ്വാസം നൽകുന്നുണ്ട്. കോവിഡ് രോഗികൾ കുറയുന്നത് നല്ല സൂചനയാണ് നൽകുന്നത്. ഇനിയും ജാഗ്രത തുടരുക തന്നെ വേണം. ഇന്നലെ 50% കൂടുതൽ പോസിറ്റീവ് കേസ് വന്നത് ഒരു പഞ്ചായത്തിൽ മാത്രമാണ്.
ഏഴ് പഞ്ചായത്തുകളിൽ 40% കൂടുതൽ പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡിനെ പിടിച്ചുകെട്ടാൻ ശക്തമായ നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിച്ചു വരുന്നത്. ട്രിപ്പിൾ ലോക്ഡൗൺ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ കർശന പരിശോധന തുടരുകയാണ്.