
ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലേക്കും പൾസ് ഓക്സിമീറ്ററുകൾ നൽകുന്നതിന് കെ.എസ്.ടി.എ. പദ്ധതി. മൂന്നുകോടി രൂപയാണ് പൾസ് ഓക്സിമീറ്റർ ചലഞ്ചിനായി സമാഹരിച്ചത്. എരുമപ്പെട്ടി പഞ്ചായത്തിലേക്കുള്ള പൾസ് ഓക്സിമീറ്ററുകൾ നൽകിയാണ് ചലഞ്ച് തുടങ്ങിയത്. വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1.25 ലക്ഷം രൂപയും യൂണിറ്റ് നൽകിയിട്ടുണ്ട്.