
തൃശൂര്‍ജില്ലയില്‍ മഴ ക്കെടുതി രൂക്ഷമായതിനെ തുടർന്ന്, തീരദേശ മേഖലകളായ ചാവക്കാട്, എറിയാട്, കൈപ്പമംഗലം ഭാഗങ്ങളില്‍ കടലാക്രമണത്തില്‍ നൂറില്‍അധികം വീടുകളില്‍ വെള്ളം കയറി. 250പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിച്ചു. തീര ദേശ മേഖലകളില്‍ നൂറു കണക്കിന് വീടുകള്‍ വാസയോഗ്യമല്ലാതായി.
തൃശൂര്‍ നഗരത്തില്‍ പല ഇടങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കൂടല്‍ മണിക്യ ക്ഷേത്രത്തിലെ കുട്ടന്‍ കുളത്തിന്റെ ഭിത്തി തകര്‍ന്നു. ജില്ലാ ആസ്ഥാനത്തും വിവിധ താലൂക്കുകളിലും ഇപ്പോൾ പ്രതി രോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന തിനായി 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജജമായി കഴിഞ്ഞു.