സംസ്ഥാനത്ത് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക്കൗഡണ്‍ നീട്ടിയേക്കും..

THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

സംസ്ഥാനത്ത് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക്കൗഡണ്‍ നീട്ടിയേക്കും. ഇന്ന് തന്നെ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. ഒമ്പത് ദിവസത്തെ ഇപ്പോഴത്തെ ലോക്ക്ഡൗണ്‍ തീരുന്ന മുറയ്ക്ക് ഒരാഴ്ച കൂടി നീട്ടാനാണ് ആലോചന.

thrissur news

കോവിഡ് വ്യാപനം അതിശക്തമായി തുടരുകയാണ് സംസ്ഥാനത്ത്. മരണ നിരക്കും ഉയര്‍ന്ന് നില്‍ക്കുകയാണ്. ലോക്ഡൗണ്‍ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പിൻ്റേയും കോവിഡ് വിദഗ്ദരുടേയും നിര്‍ദേശം. ഇതെല്ലാം പരിഗണിച്ചാണ് തല്‍ക്കാലം ഒരാഴ്ച കൂടി ലോക്കഡൗണ്‍ നീട്ടാനുള്ള തീരുമാനം ഉണ്ടാവുക. തീരുമാനം ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.