കോ വിഡ് രോഗിയുടെ മൃതദേഹം പള്ളിയിലിറക്കി മതചടങ്ങുകൾ നടത്തിയതിനെതിരെ കേസെടുത്തു. .

തൃശൂർ : കോ വിഡ് രോഗിയുടെ മൃതദേഹം പള്ളിയിലിറക്കി മതചടങ്ങുകൾ നടത്തിയതിനെതിരെ കേസെടുത്തു. തൃശൂർ ശക്തൻ നഗറിലെ എം.ഐ.സി പള്ളിയിലാണ് സംഭവം.
കോവിഡ് ബാധിച്ച് മരിച്ച തൃശ്ശൂര്‍ വരവൂർ സ്വദേശിനി ഖദീജയുടെ മൃതദേഹമാണ് പള്ളിയിലിറക്കി മത ചടങ്ങുകൾ നടത്തിയത്. വിവരമറിഞ്ഞ് ഡിഎംഒ ഉള്‍പ്പടെയുള്ള ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെയിരുന്നു.

thrissur district

ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശ പ്രകാരമാണ് പള്ളി അധികൃതർക്കും ബന്ധുക്കൾക്കു മെതിരെ കേസെടുത്തത്. സ്വകാര്യ ചാരിറ്റബിൾ ട്രസ്റ്റിൻറെ ഉടമസ്ഥതയിലുള്ള ആംബുലൻസിലാണ് ഖദീജയുടെ മൃതദേഹം പള്ളിയിലെത്തിച്ചത്‌ . ഈ ആംബുലൻസും കസ്റ്റഡിയിലെടുത്തു. ശക്തന്‍ നഗറിലെ പള്ളി അധികൃതര്‍ക്കെതിരെയും മരിച്ച രോഗിയുടെ ബന്ധുക്കൾക്കെതിരെ യുമാണ് കേസെടുത്തത്. സംഭവത്തില്‍ കടുത്ത നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. സംഭവം നിരാശാജനകമാണെന്നും കടുത്ത നടപടി സ്വീകരിക്കുമെന്നും സ്ഥലം സ്ഥലത്തെത്തിയ ജില്ലാകളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.