തൃശ്ശൂരിലെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നല്‍കാത്ത സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. .

തൃശ്ശൂരിലെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നല്‍കാത്ത സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. തലയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ ആമ്പല്ലൂര്‍ സ്വദേശി രാമകൃഷ്ണന്റെ ഭാര്യ പാര്‍വതി മരിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. മൃതദേഹം സുരക്ഷിതമായി പൊതിയാതെ വെളുത്ത തുണിയില്‍ അലക്ഷ്യമായി പൊതിഞ്ഞു നല്‍കിയെന്നാണ് സന്നദ്ധപ്രവര്‍ത്തകരായി എത്തിയ എഐവൈഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ നിന്നു കോടതി റിപ്പോര്‍ട്ട് തേടി. മേയ് 4 ന് ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ ആണ് സംഭവം നടന്നത്. മൃതദേഹം സംസ്‌ക്കരിക്കാനെത്തിയ സന്നദ്ധ പ്രവര്‍ത്തകരും ബന്ധുക്കളുമാണ് ആക്ഷേപവുമായി രംഗത്തെത്തിയത്.

thrissur district