മുളങ്കുന്നത്തുകാവ് കോഞ്ചേരി റോഡ് പണ്ടാരിപ്പറമ്പിൽ വീട്ടിൽ ഗണേശൻ (57) ഭാര്യ സുമതി 53 എന്നിവരെയാണ് താമസിക്കുന്ന വീട്ടിലെ ബെഡ് റൂമിലെ കട്ടിലിലും, ബാത്ത് റൂമിലുമായി മരിച്ചു കിടക്കുന്നതായി കണ്ടത്. മരിച്ച സുമതിക്ക് കോവിഡ് അസ്വസ്ഥതകൾ ഉണ്ടായിരുന്നു എങ്കിലും പരിശോധന നടത്തിയിട്ടില്ല. ഇവരുടെ മകൾ ഋതു, സുമതിയുടെ അമ്മ സുശീല എന്നിവർ കോവിഡ് പോസിറ്റീവായി വീട്ടിൽ ചികിത്സയിൽ കഴിയുകയാണ്.