
പട്ടിക്കാട് : ചെമ്പൂത്രയിലെ അലീസ് ഹോസ്പിറ്റൽ ജില്ല ആരോഗ്യ വകുപ്പ് അധികൃതർ അടപ്പിച്ചു. കൂടാതെ ആശുപത്രി നടത്തുന്നതിന് വേണ്ട പഞ്ചായത്ത് ലൈസൻസ് പുതുക്കിയിട്ടില്ല. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ. സി. എം .ആർ) അംഗീകാരം ഇല്ലാതെ കോവിഡിന്റെ ആന്റിജൻ ടെസ്റ്റുകൾ നടത്തുന്നതായി പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ പ്രവർത്തകർ ആശുപത്രിയിലെത്തി പരിശോധന നടത്തിയത്. കൊവിഡ് ടെസ്റ്റ് ചെയ്യാൻ എന്ന മട്ടിൽ എത്തിയ ഡെപ്യൂട്ടി ഡി.എം.ഒ. ആണ് ആശുപതി അധികൃതരെ കുടുക്കിയത്. പി.പി. ഇ കിറ്റോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഒന്നുമില്ലാതെയാണ് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നതെന്നും ടെസ്റ്റിന് 500 രൂപ വീതം ഈടാക്കിയിരുന്നതായും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
കോവിഡ് 19 വ്യാപനത്തിന് കാരണമാകുന്ന രീതിയിൽ ആശുപത്രി പ്രവർത്തിക്കുന്നതായും ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടതായും ആരോഗ്യ പ്രവർത്തകർ പറയുന്നു. കൊവിഡ് ടെസ്റ്റിന് ഐ.സി.എം.ആർ അംഗീകാരം ഇല്ല എന്നു കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ജില്ലാ ഡെപ്യൂട്ടി ഡി.എം.ഒ ഡോക്ടർ സതീഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ജില്ലാ ടെക്നിക്കൽ അസിസ്റ്റൻറ് ടി പി ചന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ ജോർജ്ജുകുട്ടി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റെജി വി മാത്യു എന്നിവർ പരിശോധന സംഘത്തിലുണ്ടാ യിരുന്നു. മതിയായ രേഖകൾ ഹാജരാക്കിയാൽ ആശുപത്രി തുറക്കാവുന്നതാണ് എന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.