
തൃശ്ശൂർ: നടൻ അല്ലു അർജുന്റെ പിറന്നാളിന്റെ ഭാഗമായി അല്ലു അർജുൻ ഫാൻസ് ജില്ലാ കമ്മിറ്റിയാണ് 250 ഓട്ടോക്കാർക്ക് ഒരു ലിറ്റർ ഡീസലും ഒരു ലിറ്റർ വെള്ളവും സൗജന്യമായി നൽകിയത്. ഈസ്റ്റ് സി.ഐ. ഫറോസി ഉദ്ഘാടനം ചെയ്തു. ഫാൻസ് ഭാരവാഹികളായ ടി.എസ്. ഷിഹാബുദ്ദീൻ, ജിഷ്ണുദേവ്, കെ.എം. വിവേക്, ജോബിൻ ഫ്രാൻസീസ്, ഹരികൃഷ്ണ, കെ.എസ്. ഗോകുൽ എന്നിവർ നേതൃത്വം നൽകി.