സംസ്ഥാനത്ത് വോട്ടടെപ്പ് തുടങ്ങി…

Thrissur_vartha_election_news_2021_kerala_thrissur_malayalam_dates_details

സംസ്ഥാനത്ത് വോട്ടടെപ്പ് തുടങ്ങി.  കൊറോണയുടെ പശ്ചാത്തലത്തിൽ സജ്ജീകരിച്ച 40,771 ബൂത്തുകളിലും രാവിലെ ഏഴ് മണിയോടെ തന്നെ പോളിംഗ് ആരംഭിച്ചു. വൈകിട്ട് ഏഴു വരെയാണ് പോളിംഗ്. മാവോയിസ്റ്റ് ഭീഷണിയുള്ള പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒൻപതു മണ്ഡലങ്ങളിൽ വൈകിട്ട് ആറുവരെ മാത്രമേ പോളിംഗ് ഉള്ളൂ. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പാലിച്ചാണ് വോട്ട് രേഖപ്പെടുത്താൻ അനുവദിക്കുക. കൊറോണയുടെ പശ്ചാത്തലത്തിൽ ഇത്തവണ ബൂത്തുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. ഒരു ബൂത്തിൽ പരമാവധി 1000 പേർക്ക് മാത്രമാണ് വോട്ടിംഗ് സൗകര്യം സജ്ജമാക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂർ കൊറോണ ബാധിതർക്കും, ക്വാറന്റീനിൽ കഴിയുന്നവർക്കും പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്യാം

thrissur district