അരി വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിക്കെതിരെ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും..

Thrissur_vartha_election_news_2021_kerala_thrissur_malayalam_dates_details

പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് തന്നെ അരി വിതരണത്തിന് ഉത്തരവ് ഇറക്കിയെന്ന് ചൂണ്ടിക്കാണിച് അരി വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിക്കെതിരെ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.

thrissur news

ഇതിന് മുമ്പും ഇത്തരത്തില്‍ അരി വിതരണം ചെയ്തിട്ടുണ്ടെന്നും, ബഡ്ജറ്റില്‍ പ്രഖ്യാപിച്ചതുമാണ് എന്ന് സര്‍ക്കാരിന്റെ വാദം. തിരഞ്ഞെടുപ് വിജ്ഞാപനത്തിന് മുബാണ് അരി വിതരണത്തിന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അരി എത്താന്‍ വൈകിയതിനാല്‍ വിതരണം വൈകി. അരി എത്തിയപ്പോള്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയതിനാല്‍ വിതരണാനുമതിക്ക് സര്‍ക്കാര്‍ തിരഞ്ഞടുപ്പു കമ്മിഷനെ സമീപിച്ചു. തുടര്‍ന്ന് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാണിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കുകയായിരുന്നു. വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് പത്ത് കിലോ സ്പെഷ്യല്‍ അരി 15 രൂപയ്ക്ക് നല്‍കാനുള്ള തീരുമാനത്തിനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കേര്‍പ്പെടുത്തിയത്.