
വിയ്യൂർ: കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്ന തടവുകാരനെ കാണാനെത്തിയവരിൽ നിന്ന് കഞ്ചാവ് പിടികൂടി. പ്രതികളിൽ നിന്ന് 255 ഗ്രാം കഞ്ചാവാണ് പിടിച്ചത്. പ്രതികൾ കഞ്ചാവ് പൊതി ജയിൽ വളപ്പിലേക്ക് വലിച്ചെറിയാനുള്ള ശ്രമമാണെന്നാണ് പോലീസ് സംശയിക്കുന്നത്. ആലപ്പുഴ ചേർത്തല സ്വദേശികളായ പുത്തനമ്പലം പുത്തൻവേളി അശ്വിൻ (25), കളവംകോട് പെട്ടിശേരിചിറ സുരാജ് (25), തുറവൂർ നന്ദനത്തിൽ അനന്തകൃഷ്ണൻ (24), കളവംകോട് കണിശേരി അതുൽ കൃഷ്ണൻ (24), പട്ടണക്കാട് രാഹുൽ (25) എന്നിവരാണ് കഞ്ചാവുമായി വിയ്യൂർ പോലീസിന്റെ പിടിയിലായത്.