
വടക്കാഞ്ചേരി: അടയ്ക്ക പൊളിക്കുന്നതിനിടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവതിയുടെ വിരലുകളറ്റു. കൈയിന്റെ പെരുവിരലും നടുവിരലും ഭാഗികമായി നഷ്ടപ്പെട്ടു. കണ്ണിനും പരിക്കുണ്ട്. തളി പിലക്കാട് മാളിയേക്കൽ ആറ്റബീവി(31) നാണ് പരിക്കേറ്റത്. അയൽവാസികളായ സ്ത്രീകൾ ശനിയാഴ്‌ച അടയ്ക്ക പൊളിക്കുകയായിരുന്നു. ഇതിനിടയിലാണ് അടയ്ക്ക പോലുള്ള വസ്തു കൈയിലിരുന്ന് വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. പോലീസിന്റെ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. അടയ്ക്ക കച്ചവടക്കാർ വിവിധ ഭാഗങ്ങളിൽ നിന്ന് അടയ്ക്ക ശേഖരിച്ച് ഉണക്കി വില്പന നടത്തുന്നവരാണ്. മലയോര മേഖലകളിൽ വന്യജീവികളെ തുരത്താൻ പറമ്പുകളിൽ സ്‌ഫോടകവസ്തുക്കൾ വച്ചതാവാം അത്തരത്തിൽ അടയ്ക്കയോടൊപ്പം ചാക്കിൽ പെറുക്കിയെടുത്തതാവാം ഇതെന്നും സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് കേന്ദ്ര ഇന്റലിജൻസ് വിഭാഗവും അന്വേഷണം നടത്തി.