കുന്നംകുളത്ത് ഇന്ന് മുഖ്യമന്ത്രി പിണറായി എത്തുന്നു..

തെരഞ്ഞെടുപ്പ് പ്രചരണത്തിന് കുന്നംകുളത്ത് മുഖ്യമന്ത്രി എത്തുന്നതിന്റെ ഭാഗമായി ഇന്ന് (ശനിയാഴ്ച) നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മുതലാണ് നിയന്ത്രണം ബാധകമാകുന്നത്. എൽ ഡി എഫ് പ്രചരണത്തോടനുബന്ധിച്ച് വടക്കാഞ്ചേരി റോഡിലെ ദ്വാരക ഗ്രൗണ്ടിലാണ് മുഖ്യമന്ത്രി എത്തുന്നത്. തൃശൂർ റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ സീനിയർ ഗ്രൗണ്ട് റോഡിലേക്ക് പ്രവേശിക്കാൻ പാടുള്ളതല്ലെന്ന് പോലീസ് അറിയിച്ചു.

thrissur news