
ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ വിലക്ക് ലംഘിച്ച് വീണ്ടും കോഴിയെ ബലിയറുത്തു. ബലി നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച ഒമ്പത് അംഗങ്ങളുള്ള സംഘത്തെ പൊലീസ് ബലപ്രയോഗത്തിലൂടെ പിടികൂടി. മലപ്പുറം കീഴാറ്റൂരിലെ ആദിമാര്‍ഗി മഹാമഹാ ചണ്ഡാള ബാബ മലവാരി മാതൃകുല ധര്‍മരക്ഷ ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏലംകുളം കുന്നക്കാവ് പടുവന്‍തൊടി പി.ബിജു (36), കോഡൂര്‍ പെരിങ്ങോട്ടുകുലം കുറുമ്ബല ശ്രീജേഷ് (26), വളാഞ്ചേരി വൈക്കത്തൂര്‍ കുതിരക്കുന്ന പറമ്ബില്‍ ഗിരീഷ് (36), വടകര പാങ്ങയില്‍ ചള്ളയില്‍ വീട്ടില്‍ ഷരുണ്‍ദാസ് (28), തിരൂരങ്ങാടി പന്തീരങ്ങാടി കണ്ണാടി തടത്തില്‍ സുഭാഷ് (37), ആലപ്പുഴ ചെങ്ങന്നൂര്‍ വലിയ വീട്ടില്‍ സുധീഷ് (35), മലപ്പുറം കോഡൂര്‍ കുറുന്തല അനില്‍കുമാര്‍ (40), കണ്ണൂര്‍ വെള്ളാട് മണക്കടവ് പതാലില്‍ വീട്ടില്‍ രൂപേഷ് (34), മലപ്പുറം കൂട്ടിലങ്ങാടി പഴമല്ലൂര്‍ പെരിങ്ങോട്ടുപുലം കുറുന്തല രഞ്ജിത്ത് (31) എന്നിവരാണ് അറസ്റ്റിലായത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
വടക്കെ നടയില്‍ കോഴിക്കല്ലിന് സമീപം കോഴിയെ അറുത്ത യുവാക്കളെയാണ് പൊലീസ് പിടികൂടിയത്. കോഴിയെ അറുത്ത ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വരെ പൊലീസ് ബല പ്രയോഗത്തിലൂടെ കസ്റ്റഡിയിലെടു ക്കുകയായിരുന്നു. യുവാക്കള്‍ പൊലീസിനെ തള്ളി മാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ബലപ്രയോഗത്തിനിടെ എ എസ് ഐ റോയ് എബ്രഹാമിന് പരിക്കേറ്റു.