തെരുവ് നായക്കളുടെ ആക്രമണത്തിൽ 7 വയസ്സുകാരന് ഗുരുതര പരിക്ക്..

ചമ്മന്നൂരിൽ തെരുവ് നായക്കളുടെ ആക്രമണത്തിൽ 7 വയസ്സുകാരന് ഗുരുതര പരിക്കേറ്റു. ചമ്മന്നൂർ വലിയകത്ത് അബ്ദുൽനൂറിന്റെ മകൻ അൻസിൽ (7 ) നാണ് പരിക്കേറ്റത്. വൈകിട്ട് നാലരയോടെ വീടിനു പുറത്തിറങ്ങിയ കുട്ടിയെ എട്ടോളം വരുന്ന നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ചെവിക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ അനസിലിനെ ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട് തൃശ്ശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദിവസങ്ങളായി ചമ്മന്നൂരിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. അക്രമകാരികളായ തെരുവുനായ്ക്കൾ കഴിഞ്ഞ ദിവസങ്ങളിലായി നിരവധി വളർത്തു മൃഗങ്ങളെയും കൊന്നൊടുക്കി. സംഭവത്തിൽ നാട്ടുകാർ ഇടപെട്ട് പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

thrissur news