
കാട്ടൂരിൽ വീട്ടമ്മയെ ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവം രണ്ട് പേർ അറസ്റ്റിൽ. കാട്ടൂർ കാരാഞ്ചിറ സ്വദേശി ചെമ്പാപ്പുള്ളി വീട്ടിൽ നിഖിൽ ,തൃശ്ശൂർ പുല്ലഴി ഞങ്ങേലിവീട്ടിൽ ശരത് എന്നിവരെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടൂർ കടവ് കോളനിയിൽ നന്ദനത്ത് പറമ്പിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്മി (43) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെ വീട്ടിലെത്തിയ സംഘമാണ് കൊലപാതകം നടത്തിയത് എന്ന് പോലീസ് പറഞ്ഞു. പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടിക്കൊലപ്പെടുതി മൃതദേഹം റോഡിൽ കിടക്കുകയായിരുന്നു. ലക്ഷ്മിയുടെ ഭർത്താവ് ഹരീഷ് സ്റ്റേഷൻ റൗഡി ലിസിറ്റിൽ പെട്ട ആളാണ്.