മെഡിക്കൽ കോളജിൽ ജലക്ഷാമം രൂക്ഷം..

thrissur-medical-collage

മുളക്കുന്നത്കാവ്. വേനൽ കനത്തതോടെ ഗവ. മെഡിക്കൽ കോളേജിൽ ജലക്ഷാമം രൂക്ഷമായി. പീച്ചിയിൽനിന്ന്‌ കനാൽ വെള്ളം എത്താൻ വൈകിയതാണ് ജലക്ഷാമം രൂക്ഷമാക്കിയത്. കനാൽ വെള്ളമെത്തുന്നതോടെ കുളങ്ങൾ നിറഞ്ഞ് വേനലിനെ മറികടക്കുകയാണ് പതിവ്. എന്നാൽ, ഇതു വരെയായിട്ടും പീച്ചി കനാൽ വെള്ളം എപ്പോൾ എത്തുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ജലക്ഷാമം മൂലം മെഡിക്കൽ കോളേജ് ആശുപത്രി വാർഡുകളിൽ ജലവിതരണം രാവിലെയും വൈകീട്ടും മാത്രമാക്കി ചുരുക്കി. ഉച്ചസമയത്ത് ഭക്ഷണ ശേഷം കൈകഴുകാൻ പോലും വെള്ളമില്ലാതെ രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടിലായി.

വെള്ളമില്ലാത്തതിനാൽ ഈ സമയങ്ങളിൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും രോഗികൾ ബുദ്ധിമുട്ടുകയാണ്. പ്രധാന ജലസ്രോതസ്സുകളായ കുളങ്ങളിലെ വെള്ളം കുറഞ്ഞതാണ് ജലവിതരണത്തെ താറുമാറാക്കിയത്. വെള്ളം എത്താൻ ഇനിയും വൈകിയാൽ വാർഡുകൾക്ക് പുറമെ മെഡിക്കൽ കോളേജിലെ മറ്റിടങ്ങളെയും ജലക്ഷാമം ബാധിച്ചേക്കും.വാർഡുകളിൽ ജലവിതരണം രാവിലെയും വൈകീട്ടും മാത്രം