പെരിയമ്പലം മണികണ്ഠൻ കൊലപാതകം… ശിക്ഷ വിധി ഇന്ന് ഉച്ചക്ക്…

thrissur arrested

പുന്നയൂർക്കുളം: ബി.ജെ.പി നേതാവ് പെരിയമ്പലം മണികണ്ഠനെ വെട്ടികൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി പനന്തറ വലിയകത്ത് ഖലീൽ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. തൃശ്ശൂർ സെക്ഷൻ ഫോർ കോടതയിലാണ് വിധി പറഞ്ഞത്. ശിക്ഷ വിധി ഇന്ന് ഉച്ചക്ക് ശേഷം പുറപ്പെടുവിക്കും.9 പ്രതികളുള്ള കേസിൽ 7 പേരെ കോടതി വെറുതെ വിട്ടു. രണ്ടാം പ്രതി കടപ്പുറം പുതിയങ്ങാടി ബുക്കാറയില് കീഴ്പാട്ട് വീട്ടിൽ നസറുള്ള തങ്ങൾ ഒളിവിൽ ആയതിനാൽ ഈ പ്രതിയെ വിചാരണ ചെയ്തിട്ടില്ല. പുന്ന നൗഷാദ് കേസിലെ 12ാം പ്രതി കൂടിയാണ് നസറുള്ള.

thrissur district

2004 ജൂണ് 12നാണ് കേസിന് ആസ്പദമായ സംഭവം. സംഭവം നടന്ന് 17 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ കോടതി വിധി പറയുന്നത്. പേരാമംഗലത്ത് നടന്ന ആർ.എസ്.എസ് ശിബിരത്തിലേക്ക് അതിക്രമിച്ചുകയറി രഹസ്യവിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് എൻ.ഡി.എഫ് പ്രവർത്തകരായിരുന്ന റജീബ്, ലിറാർ എന്നിവരെ ആർ.എസ്.എസ് പ്രവര്ത്തകർ മർദിച്ചതിലെ വിരോധം കാരണമാണ് മണികണ്ഠനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.