
പി.സി ചാക്കോ കോൺഗ്രസ് വിടുന്നു. ഡൽഹിയിൽ ഉടൻ സംഘടിപ്പിക്കുന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം രാജി പ്രഖ്യാപനം നടതും എന്നാണ് സൂചന. പാർട്ടിയുമായുള അഭിപ്രായ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജിക്കൊരുങ്ങുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് അദ്ദേഹം ഒരു പട്ടിക സമർപ്പിച്ചിരുന്നു. ഇതിൽ അദ്ദേഹം ചില പ്രതിനിധികളെ നിർദ്ദേശിച്ചിരുന്നു. കൂടാതെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ പങ്കെടുപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അഞ്ച് തവണ മത്സരിച്ചവരെ മാറ്റിനിർത്തന്നം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും കോൺഗ്രസ് നേതൃത്വം പരിഗണിച്ചില്ല എന്നാണ് ആരോപണം.