കാണിപയ്യൂരിൽ മിനി ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു…

bike accident

കുന്നംകുളം : കാണിപയ്യൂരിൽ മിനി ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കുന്നംകുളം – തൃശൂർ റോഡിൽ കാണിപയ്യൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. അപകടത്തിൽ പൊന്നാനി കറുപ്പം വീട്ടിൽ അബ്ദുൾ ഹസന്റെ മകൻ സഫീറി (26)നാണ് പരിക്കേറ്റത്. പെരുമ്പിലാവ് അൻസാർ സ്ഥാപനങ്ങളിലെ ഐ ടി ജീവനക്കാരനാണ് സഫീർ. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ശസ്ത്രക്രിയക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

thrissur district