
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷകൾ മാറ്റി വയ്ക്കണം എന്ന് സർക്കാർ. അദ്ധ്യാപകരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ഏപ്രിൽ 17 ആരംഭിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. പരീക്ഷ നീട്ടി വയ്ക്കണമെന്ന് അദ്ധ്യാപകരുടെ സംഘടനയും ആവശ്യപ്പെട്ടിരുന്നു.