
തേക്കിന്‍ കാട് മൈതാനിയിലിനി പക്ഷി മൃഗാദികള്‍ ദാഹിച്ചു വലയേണ്ട. ദാഹജലമൊരുക്കി കരുതല്‍ തീര്‍ത്തിട്ടുണ്ട് ജില്ലാ ഭരണകൂടം. കിളികള്‍ക്കായി വെള്ളം നിറച്ച 50 കുടുക്കകളും നാല്‍കാലികള്‍ക്കായി രണ്ട് വെള്ളതൊട്ടിയും ഫ്‌ളഡ് എന്ന സന്നദ്ധസംഘടനയുടെയും ഫയര്‍ഫോഴസിന്റെയും സഹായത്തോടെ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
2018 ലെ പ്രളയകാലത്ത് രൂപം കൊണ്ട സംഘടനയാണ് ഫ്‌ളഡ് ടീം. മൂന്ന് വര്‍ഷമായി വേനലില്‍ ഇവര്‍ പക്ഷി മൃഗാദികള്‍ക്ക് ദാഹജലം ഒരുക്കുന്നുണ്ട്. 45 ഓളം അംഗങ്ങള്‍ ഈ സംഘത്തില്‍ ഉണ്ട്. ജില്ലാ ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍, ഫ്‌ളഡ് ടീം സന്നദ്ധസേന സംഘാടകര്‍ മിജി അനില്‍, ജിത്ത് ലാല്‍, മറ്റ് അംഗങ്ങള്‍, തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.