പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കൊ വിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ഒഴിവാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍…

കൊ വിഡ് വാക്സിന്‍ സ്വീകരിക്കുന്ന വര്‍ക്ക് ആരോഗ്യ മന്ത്രാലയം നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ചെയ്തിരിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സര്‍ക്കാരിന്റെ കോ-വിന്‍ പ്ലാറ്റ്ഫോമില്‍ കൂടി പ്രധാനമന്ത്രി പ്രചാരണം നടത്തുന്നത് എത്രയും പെട്ടെന്ന് തടയണമെന്നും പരാതി ഉയര്‍ന്നിരുന്നു.

thrissur district

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കൊ വിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ഒഴിവാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ ചിത്രം സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തു ന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരുന്നത് മുന്‍പാണ് വാക്സിനേഷന്‍ ആരംഭിച്ചതെന്ന ആരോഗ്യ മന്ത്രാലയ ത്തിന്റെ വിശദീകരണം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. കേരളം ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് നടക്കുന്ന നാലു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിക്കും ഇത് ബാധകമാണ്.