സിക്കിം ലോട്ടറി വില്‍പന സുപ്രിം കോടതിയുടെ സ്റ്റേ..

സിക്കിം ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നികുതിയിനത്തില്‍ ഈടാക്കിയ തുക തിരികെ നൽകണം എന്ന് ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതിയുടെ സ്റ്റേ. സിക്കിം ലോട്ടറി വില്‍പനയ്ക്ക് നികുതി ഏര്‍പ്പെടുത്തി കൊണ്ട് 2005ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഭരണഘടനാ വിരുദ്ധം ആണെന്നും നികുതിയിനത്തില്‍ ഈടാക്കിയ തുക തിരികെ നൽകണം എന്നും കഴിഞ്ഞ ഏപ്രിൽ ആണ് ഹൈക്കോടതി ഉത്തരവിട്ടത്. സിക്കിം സര്‍ക്കാരിന്റെയും പാലക്കാട് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഉടമ എ ജോണ്‍ കെന്നഡിയുടെയും ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നടപടി.