ഒടിടി പ്ലാറ്റ്‍ ഫോമുകളിൽ ലൈംഗിക ഉള്ളടക്കമുണ്ട് നിയന്ത്രണം വേണം എന്ന് സുപ്രീം കോടതി..

നെറ്റ്‍‍ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയടക്കമുള്ള ഒടിടി പ്ലാറ്റ്‍ഫോമുകളിൽ വരുന്ന ഉള്ളടക്കം പരിശോധിക്കാൻ ഒരു സ്ക്രീനിംഗ് സമിതി ആവശ്യമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബഞ്ചാണ് വാക്കാൽ പരാമർശം നടത്തിയത്. ആമസോൺ പ്രൈമിൽ പ്രദർശിപ്പിക്കുന്ന താണ്ഡവ് എന്ന വെബ് സീരീസുമായി ബന്ധപ്പെട്ടുള്ള ഹർജി പരിഗണിക്കവെ ആണ് സുപ്രീംകോടതിയുടെ പരാമർശം.

പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് മുമ്പ് ഒടിടി പ്ലാറ്റ്‍ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കം പരിശോധനയ്ക്ക് വിധേയം ആക്കണം എന്ന് സുപ്രീംകോടതി പറഞ്ഞത്. ലൈംഗികപരമായ ഉള്ളടക്കം ഇതിൽ പലതിലുമുണ്ടെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നത്.