മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു…

മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തൈക്കാട് ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. വാക്‌സിനേഷന്‍ നല്ല അനുഭവമാണെ ന്നും ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കാന്‍ എല്ലാവരും മുന്നോട്ടു വരണമെന്നും കടുത്ത രോഗങ്ങളെ പ്രതിരോധിക്കാന്‍ വാക്‌സിനുകള്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.