കേരളത്തിൽ  രണ്ടാം ദിനത്തിലും മുതിർന്ന പൗരന്മാരുടെ വാക്സിനേഷന് മികച്ച പ്രതികരണം. മന്ത്രിമാരായ കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ വാക്സിൻ സ്വീകരിച്ചു.

കേരളത്തിൽ  രണ്ടാം ദിനത്തിലും മുതിർന്ന പൗരന്മാരുടെ വാക്സിനേഷന് മികച്ച പ്രതികരണം. മന്ത്രിമാരായ കെ.കെ. ശൈലജ, ഇ. ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ വാക്സിൻ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നോ നാളെയോ വാക്സിൻ സ്വീകരിച്ചേക്കും. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും ആരോഗ്യമന്ത്രിക്കൊപ്പം ഭർത്താവ് കെ. ഭാസ്കരനും വാക്സിൻ സ്വീകരിക്കാനെ ത്തി. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വാക്സിൻ കേന്ദ്രത്തിലെത്തിയാണ് വാക്സിൻ സ്വീകരിച്ചത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നാണ് വാക്സിൻ സ്വീകരിച്ചത്.