ഊത്രാളിക്കാവ് പൂരം തുടങ്ങി…

വടക്കാഞ്ചേരി: ഊത്രാളിക്കാവ് പൂരം തുടങ്ങി. കോ വിഡിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഉൾപ്പെടെ ആഘോഷ പരിപാടികൾ ഒഴിവാക്കി. കുമരനെല്ലൂരിന്റെ എഴുന്നള്ളിപ്പ് 2.30 മുതൽ 5 വരെയും ഊത്രാളിക്കാവിൽ നടക്കും. വടക്കാഞ്ചേരി ദേശത്തിന്റെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും കരുമരക്കാട് ശിവ ക്ഷേത്രത്തിലാണ്. തുടർന്ന് തിടമ്പേറ്റിയ ആന മാത്രം ഊത്രാളിക്കാവിലേക്കു വന്നത്. വൈകിട്ട് 6ന് 3 ദേശങ്ങളും സംയുക്തമായി പൂരം ഏകോപനസമിതിയുടെ നേതൃത്വത്തിൽ ഭഗവതി പൂരവും കൂട്ടിയെഴുന്നള്ളിപ്പും പാണ്ടിമേളവും നടത്തും. എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി ദേശങ്ങളുടെ തിടമ്പേറ്റിയ ആന മാത്രമാണു കൂട്ടിയെഴുന്നള്ളിപ്പിൽ പങ്കെടുക്കുനത്. മേളത്തിന് ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ പ്രമാണം വഹിക്കും.

ബുധൻ രാവിലെ 6നും കൂട്ടിയെഴുന്നള്ളിപ്പും മേളവും ഉണ്ടായിരിക്കും. ജനത്തിരക്ക് പരമാവധി ഒഴിവാക്കണമെന്നും പൂരത്തിന് എത്തുന്നവർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. കോ വിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്താൻ കലക്ടറുടെ നിർദേശാനുസരണം 3 ദേശങ്ങളും 7 പേർ അടങ്ങുന്ന പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.