കുന്നംകുളത്ത് ജനകീയ ശുചീകരണ യജ്ഞം ആരംഭിച്ചു…

നല്ല വീട്നല്ല നഗരം’ പദ്ധതിയുടെ ഭാഗമായി കുന്നംകുളത്ത് ജനകീയ ശുചീകരണ യജ്ഞം ആരംഭിച്ചു. നഗരത്തിൽ തീ പിടുത്തം ഉണ്ടാകാതിരിക്കുന്നതിനും, വൃത്തിയുള്ള പട്ടണമായി കുന്നംകുളം നഗരസഭയെ മാറ്റിയെടുക്കുന്നതിനുമായാണ് ഈ പദ്ധതി കാലങ്ങളായി മാലിന്യം കുന്നു കൂടികിടക്കുന്നതും, പലപ്പോഴും അഗ്നി ബാധഉണ്ടായതുമായ ഇടങ്ങളിലാണ് ആദ്യ ഘട്ട ശുചീകരണം ആരംഭിച്ചത്.

thrissur news

ജനപ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, ജീവനക്കാർ, ക്ലബ്ബുകൾ, കച്ചവടക്കാർ, വിവിധ സംഘടനകൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.