ആളൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രൂര പീഡനത്തിന് ഇരയായി. ..

police-case-thrissur

പതിനേഴു വയസുള്ള പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയി യുവാവും സുഹൃത്തുക്കളും 14 തവണ പീഢനത്തിന് ഇരയായാക്കിയതായാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. സംഘം ചേർന്നു പലതവണയായാണ് പെൺകുട്ടിയെ പീഡനം നടന്നിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. ഇരുപതോളം പേരെ തിരിച്ചറിഞ്ഞതായും പറയുന്നു ഇവർക്കെതിരേ കേസ് എടുത്ത് അറസ്റ് ചെയ്യുവാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. 14 തവണ പീഢനത്തിന് ഇരയായതായാണ് പെൺകുട്ടിയുടെ രഹസ്യമൊഴി തൃശൂർ,മലപ്പുറം, എറണാങ്കുളം സ്വദേശികളും സംഘത്തിൽ ഉണ്ടന്നാണ് പോലീസ് പറയുന്നു. ഇതിൽ പന്ത്രണ്ട് പേർ ആളൂർ സ്വദേശികളാണ്.

thrissur news