
കൊ വിഡ് സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവവും ആയി ബന്ധപ്പെട്ട് ചടങ്ങുകളില്‍ മാറ്റം വരാത്ത രീതിയില്‍ ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ക്ഷേത്രത്തില്‍ കോ വിഡ് നിയന്ത്രണങ്ങള്‍ മൂലം ഉത്സവത്തിന് നല്‍കിവരുന്ന പ്രസാദ ഊട്ടിന് പകരം തദ്ദേശീയരടക്കമുള്ള ഭക്തര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യും. ഉത്സവ ദിവസങ്ങളില്‍ ക്ഷേത്ര ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ മുഖേന 5000 പേര്‍ക്ക് ദര്‍ശനം നടത്താം.