ബോളിവുഡ് താരം സണ്ണി ലിയോൺൻ്റേ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു…

Thrissur_vartha_district_news_malayalam_sunny_leone

അങ്കമാലിയിൽ സ്റ്റേജ് ഷോ നടത്താമെന്ന് കരാർ ചെയ്ത് വഞ്ചിച്ചെന്ന കേസിൽ ആണ് നോട്ടീസ് നൽകാതെ സണ്ണി ലിയോണിനെ അറസ്റ്റ് ചെയ്യരുത് എന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. നോട്ടീസ് നൽകിയ ശേഷം ക്രൈംബ്രാഞ്ചിന് സണ്ണി ലിയോണിനെ ചോദ്യം ചെയ്യാം. സണ്ണി ലിയോണിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ആണ് ഹൈക്കോടതി ഉത്തരവ്. പല തവണ ഷോയുടെ തിയതിയും സ്ഥലവും മാറ്റി. നിശ്ചയിച്ചിരുന്ന ഷോ കണ്ണൂരിലേക്കും പിനീട് തിരുവനന്തപുരത്തേക്കും ചെന്നൈയിലേക്കും മാറ്റി 2019 ഫെബ്രുവരി 14ന് വാലൈൻറൻസ് ഡേ ഷോ കൊച്ചിയിൽ നടത്താൻ തീരുമാനമായി എന്നും ജനുവരി 31 നകം പണം മുഴുവൻ നൽകണമെന്ന ആവശ്യം സമ്മതിച്ച ശേഷം. കൊച്ചിയിലെത്തി യെങ്കിലും ബാക്കി പണം നൽകാൻ തയ്യാറായില്ല എന്നും നടി ആരോപിച്ചു.

thrissur district

ബാക്കി പണം നൽകാതെ സമ്മർദ്ദത്തി ലാക്കി ഷോ നടത്താനുള്ള പരാതിക്കാര ന്‍റെയും സംഘത്തിന്‍റെയും ശ്രമത്തിന് വഴങ്ങിയില്ല. അത് കൊണ്ടാണ് കേസ് കൊടുത്തതെന്നും സിവിൽ തർക്കം മാത്രമാണ് നിലവിലുള്ളതെന്നും വിശ്വാസ വഞ്ചന, ചതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയുള്ള ക്രിമിനൽ കേസ് നില നിൽക്കില്ലെന്നുമാ ണ് ഹരജിയിൽ പറയുന്നത്.