കാർ നിയന്ത്രണം വിട്ട് മറിഞ്ഞു..
ആലുവയിൽ നിന്നും തിരുവില്വാമലയിലേക്ക് പോകുന്നതിനിടെ ദേശീയപാത പുതുക്കാട് സിഗ്നലിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത..
കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടിട്ടുള്ള...
വാഹനാപകടത്തിൽ യുവാവ് മ രിച്ചു.
പൂങ്കുന്നത്ത് നിർത്തിയിട്ട ലോറിക്ക് പുറകിൽ കാറിടിച്ച് കാർ യാത്രികനായ യുവാവ് മരി ച്ചു. രണ്ടു പേർക്ക് പരിക്ക്. പറവൂർ സ്വദേശി നിധീഷ് (30)ആണ് മരി ച്ചത്.
കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് നേരെ നിരന്തരം നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ പ്രതിക്ക് കഠിന തടവ്...
തൃശൂര്‍: കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് നേരെ നിരന്തരം നഗ്നതാ പ്രദര്‍ശനം നടത്തുകയും ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് കഠിന തടവ് ശിക്ഷ. ഇയാൾ പെൺകുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത്...
കുസാറ്റിൽ മരിച്ച നാല് വിദ്യാർഥികളെയും തിരിച്ചറിഞ്ഞു.
കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിനോടനുബന്ധിച്ച ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് വിദ്യാർഥികളെയും തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻ റിഫ്റ്റ (രണ്ടാം വർഷ...
ട്രാവലർ ഇടിച്ചുകയറി 3 പേർക്ക് പരിക്ക്..
മതിലകം മതിൽ മൂലയിൽ നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി മൂന്നു പേർക്ക് പരിക്ക്. കടയുടെ മുൻപിൽ നിന്നിരുന്ന മതിലകം സ്വദേശി താജുദ്ദീൻ, മതിൽമൂല സ്വദേശി ഖാലിദ് എന്നിവർക്കും ട്രാവലർ ഡ്രൈവർ...
വൻ സ്പിരിറ്റ് വേട്ട..
ചാവക്കാട്: എടക്കഴിയൂർ വില്ലേജ് ഓഫീസിനടുത്ത് വൻ സ്പിരിറ്റ് വേട്ട. രണ്ടു പേർ പിടിയിൽ. പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന 43 കാൻ സ്പിരിറ്റാണ് എക്സൈസ് സംഘം പിടികൂടിയത്.
പകൽ ആനയെഴുന്നള്ളിപ്പിന് നിയന്ത്രണം നിബന്ധനകൾ കർശനമാക്കി ജില്ലാതല നിരീക്ഷണസമിതി..
തൃശ്ശൂർ : ആനയെഴുന്നള്ളിപ്പുകൾക്കുള്ള നിബന്ധനകൾ കർശനമാക്കി ജില്ലാതല നിരീക്ഷണസമിതി. പുതിയ ഉത്സവങ്ങൾക്കോ നിലവിലെ ഉത്സവങ്ങളിൽ ആനകളുടെ എണ്ണം കൂട്ടുന്നതിനോ അനുമതി നൽകില്ലെന്ന് സമിതി അറിയിച്ചു. 1- പകൽ 11-നും 3.30-നും ഇടയിൽ ആനയെഴുന്നള്ളിപ്പ്...
ജ്വല്ലറികളിൽ മോഷണം നടത്തുന്ന യുവാവും യുവതിയും പിടിയിൽ..
തൃശൂർ: ജ്വല്ലറികളിൽ മോഷണം നടത്തുന്ന യുവാവും യുവതിയും പിടിയിൽ. തലശ്ശേരി കതിരൂർ റോസ് മഹലിൽ മിഷായേൽ, സുഹൃത്ത് പിണറായി സുധീഷ് നിവാസിൽ അനഘ എന്നിവരെ ആണ് ഈസ്റ്റ് പൊലീസ് അ റസ്റ്റ് ചെയ്തത്....
വാഹനാപകടത്തിൽ വിദ്യാർത്ഥി മ രിച്ചു.
ചാലക്കുടി പോട്ട സിഗ്നൽ ജംഗ്ഷനിൽ കാർ ബൈക്കിൽ ഇടിച്ച് പിതാവിനൊപ്പം സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥി മ രിച്ചു. കുറ്റിക്കാട് കരിപ്പായി ആന്റു മകൻ എഡ് വിൻ (12)ആണ് മരി ച്ചത്
.
കട കുത്തിത്തുറന്ന് മോഷണ ശ്രമം..
ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളിക്കടുത്ത് കട കുത്തിത്തുറന്ന് മോഷണ ശ്രമം. പള്ളിക്ക് തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന അൽ റബിയ സ്റ്റോഴ്സിലാണ് മോഷണശ്രമം നടന്നിട്ടുള്ളത്.
തൃശൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം.
തൃശൂർ: വാൽപ്പാറ സിംഗോണ സ്വദേശി ചെല്ലപ്പൻ (68) ആണ് മരിച്ചത്. വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവമുണ്ടായത്. ക്ഷേത്ര പൂജാരിയായിരുന്ന ചെല്ലപ്പൻ നടയടച്ച് വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. ഈ സമയം തേയിലത്തോട്ടത്തിൽ നിന്ന് വന്ന കാട്ടുപോത്ത്...









