എരുമപ്പെട്ടി കരിയന്നൂരില്‍ തനിച്ച് താമസിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി….
എരുമപ്പെട്ടി കരിയന്നൂർ ചെരുവിൽ തനിച്ച് താമസിക്കുന്ന പത്മനാഭൻ നായർ (85) എന്ന ആളാണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയെ കാണാനില്ല. മിനിറ്റുകൾക്കകം കണ്ടെത്തി, തൃശൂർ...
തൃശൂർ നഗരത്തിലെ സ്കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർന്ന ആൺകുട്ടി. ആദ്യ ദിവസത്തെ പ്രവേശനോൽസവ പരിപാടികൾ കഴിഞ്ഞ്, ഉച്ചക്ക് സ്കൂളിൽ നിന്നും കുട്ടിയെ കൊണ്ടുപോകാൻ അച്ഛനും അമ്മയും എത്തി. ക്ലാസ്സിൽ നിന്നും അവർ കുട്ടിയെ...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാര്‍ വാഹനത്തിന്റെ പുനര്‍ലേലം ഈ മാസം ആറിന്..
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാര്‍ വാഹനത്തിന്റെ പുനര്‍ലേലം ഈ മാസം ആറിന് രാവിലെ 11 മണിക്ക് ക്ഷേത്ര പരിസരത്ത് നടക്കും. നേരത്തെ ഈ വാഹനം 15.10 ലക്ഷത്തിന് പ്രവാസിയായ അമല്‍...
ഹോട്ടലില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് അഞ്ച് പേര്‍ ചികിത്സയില്‍… ഭക്ഷ്യ സുരക്ഷാ വകുപ്പ് ഹോട്ടല്‍...
തൃശൂര്‍: ഹോട്ടലില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് അഞ്ച് പേര്‍ ചികിത്സയില്‍. പടിഞ്ഞാറേ കോട്ടയിലെ അല്‍മദീന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷവിഷബാധയേറ്റത്. ഇതേ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഹോട്ടല്‍ അടപ്പിച്ചു.
ചാലക്കുടി മേലൂരില്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് മുടി മുറിച്ചെന്ന വാര്‍ത്ത വ്യാജമാണെന്ന് കൊരട്ടി പോലീസ്.
ചാലക്കുടി മേലൂരില്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് മുടി മുറിച്ചെന്ന വാര്‍ത്ത വ്യാജമാണെന്ന് കൊരട്ടി പോലീസ്. കൂട്ടുകാരിയെക്കൊണ്ട് മുടി മുറിച്ച് കളഞ്ഞതില്‍ വീട്ടുകാര്‍ ശകാരിക്കുമോയെന്ന ഭയത്താലാണ് വ്യാജ പരാതി ഉണ്ടാക്കിയതെന്ന് പോലീസ് കണ്ടെത്തി.
എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന്.. പ്ലസ് ടു പരീക്ഷാഫലം ജൂണ്‍ 20ന്..
എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. പ്ലസ് ടു പരീക്ഷാഫലം ജൂണ്‍ 20ന് പ്രസിദ്ധീകരിക്കും. പരീക്ഷാഫലം ജൂണ്‍ 15ന് പ്രഖ്യാപിക്കുമെന്നാണ് മുന്‍പ് അറിയിച്ചിരുന്നത്.
തൃശ്ശൂരിൽ നടുറോഡിൽ വെച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ മർദിക്കുകയും മുടിമുറിക്കുകയും ചെയ്ത കേസെടുത്ത സംഭവത്തിൽ...
ചാലക്കുടിയിൽ വാനിലെത്തിയ സംഘം നടുറോഡിൽ വെച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ മർദിക്കുകയും മുടിമുറിക്കുകയും ചെയ്തു. സൈക്കിളിൽ പോയിരുന്ന വിദ്യാർത്ഥിയെ ഇടിച്ചിട്ട ശേഷമാണ് ഈ ആക്രമങ്ങൾ ചെയ്തത്. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ...
ഗുരുവായൂരിലെ സ്വർണ്ണക്കവർച്ച: പ്രതി പിടിയിൽ..
ഗുരുവായൂർ തമ്പുരാൻ പടിയിൽ സ്വർണ വ്യാപാരിയുടെ വീട്ടിൽ നിന്നും മൂന്ന് കിലോ സ്വർണവും രണ്ടു ലക്ഷം രൂപയും കവർച്ച ചെയ്ത കേസിൽ പ്രതി പിടിയിലായി. അന്തർ സംസ്ഥാനകാരനായ യുവാവാണ് പിടിയിലായത്. സ്വർണ വ്യാപാരി...
സംസ്ഥാനത്തുടനീളം ഇന്നും കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
സംസ്ഥാനത്തുടനീളം ഇന്നും കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് ജൂണ്‍ രണ്ട് വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം,...
വിദ്യാർത്ഥി മുങ്ങി മരിച്ചു..
കടപ്പുറം : തൊട്ടാപ്പ് പുളിഞ്ചോട്ടിൽ താമസിക്കുന്ന (മുനക്കകടവിൽ താമസിച്ചിരിന്ന)പുതു വീട്ടിൽ ഹിദായത്തുള്ള മകൻ മുഹമ്മദ് ഇർഫാൻ (15) ആണ് മരണപ്പെട്ടത്. കടപ്പുറം ഉപ്പാപ്പ പള്ളി കുളത്തിൽ കുളിക്കുന്നതിന്നിടെ കാൽ വഴുതി വീണ് അപകടത്തിൽ...
ബൈക്ക് യാത്രക്കാരന് തലയിൽ ചക്ക വീണ് ഗുരുതരമായി പരുക്കേറ്റു.
കേച്ചേരി∙ തലക്കോട്ടുകര അമ്പലത്തിനു സമീപം ബൈക്ക് യാത്രക്കാരന് തലയിൽ ചക്ക വീണ് ഗുരുതരമായി പരുക്കേറ്റു. തലക്കോട്ടുകര പാണേങ്ങാടൻ വീട്ടിൽ ഫ്രാൻസിസി ( 62 )നാണ് പരുക്കേറ്റത്. ചക്ക തലയിൽ വീണതോടെ ബൈക്ക് നിയന്ത്രണം...
കുറിക്കമ്പനി നടത്തി 80 ലക്ഷം രൂപ തട്ടിപ്പു നടത്തിയ കേസിൽ സ്ഥാപനമുടമ 2 വർഷത്തിനു...
പട്ടിക്കാട്∙ കുറിക്കമ്പനി നടത്തി 80 ലക്ഷം രൂപ തട്ടിപ്പു നടത്തിയ കേസിൽ സ്ഥാപനമുടമ 2 വർഷത്തിനു ശേഷം അറസ്റ്റിൽ. പട്ടിക്കാട് സെന്ററിലെ പാണഞ്ചേരി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമ വെങ്ങിണിശ്ശേരി കുന്നത്ത് വീട്ടിൽ...







