തിരുവനന്തപുരം കല്ലമ്ബലം തോട്ടക്കാട് വാഹനാപകടത്തില്‍ അഞ്ച് മരണം.

bike accident

തിരുവനന്തപുരം കല്ലമ്ബലം തോട്ടക്കാട് വാഹനാപകടത്തില്‍ അഞ്ച് മരണം
ദേശീയ പാതയില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടാ യത്. അ‌ഞ്ച് പേര്‍ സഞ്ചരിച്ച കാര്‍ മീന്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. കൊല്ലത്ത് നിന്നും തിരുവനന്ത പുരത്തേക്ക് വരികയായിരുന്ന പ്രസ് സ്റ്റിക്കര്‍ പതിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്.

അപകട കാരണം വ്യക്തമായിട്ടില്ല. കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ച നാല് പേര്‍. ഒരാളെ തിരിച്ചറിയാന്‍ ആയിട്ടില്ല. അപകടമുണ്ടാ യ ഭാഗത്ത് വെളിച്ചം കുറവായതിനാല്‍ നാട്ടുകാര്‍ വൈകിയാണ് വിവരം അറിഞ്ഞത്. അതിനാല്‍ മൃതദേഹം പുറത്തെത്തിക്കാ ‍ന് കാലതാമസമുണ്ടാ യെന്ന് പൊലീസ് പറയുന്നു .

thrissur district

ചിറക്കര സ്വദേശികളായ വിഷ്ണു, രാജീവ്, സുധീഷ്, അരുണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. മരിച്ച 2 പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും 2 മൃതദേഹം വലിയകുന്ന് താലൂക്ക് ആശുപതിയിലും ഒരു മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലുമാണ്.